'പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യണം'; കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്: ഹർഭജൻ സിംഗ്

പോൺ സൈറ്റുകൾക്കും ഇൻറർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാമെന്ന് ആം ആദ്മി പാർട്ടി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ്. രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് വ്യാഴാഴ്ച രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെ ഹർഭജൻ ആവശ്യപ്പെട്ടത്.

16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

‘നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണ്’ എന്നും ഹർഭജൻ വ്യക്തമാക്കി.

ഈ അടുത്ത് 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യ സംസ്ഥാനമായി കർണാടക മാറിയിരുന്നു. 13 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്താനും, 16 വയസ്സ് വരെ നീട്ടാനും ആന്ധ്രപ്രദേശ് സർക്കാരും ആലോചിക്കുന്നുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്