'ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്'; കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ. 25 കോടി ബാരലിലധികം (ഏകദേശം 4,000 കോടി ലിറ്റർ) ക്രൂഡ് ഓയിലിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും കരുതൽ ശേഖരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

വാണിജ്യ വിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായാൽ ഏഴ് മുതൽ എട്ട് ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ കരുതൽ ശേഖരം മതിയാകുമെന്നും ഈ ഇന്ധനം രാജ്യത്തിൻ്റെ പല ഭാഗത്തായാണ് ശേഖരിച്ചിരിക്കുന്നതെന്നും അതിനാൽ യാതൊരു ആശങ്കയും വേണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലും, റിഫൈനറി ടാങ്കുകളിലും, പൈപ്പ് ലൈനുകളിലും, കപ്പലുകളിലുമായാണ് ഈ എണ്ണ ശേഖരമുള്ളത്. നിലവിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ ശേഖരമുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി