'അഹിന്ദുക്കള്‍ ഗംഗാതീരത്ത് വരരുത്': വിദ്വേഷ പോസ്റ്ററുമായി ഹിന്ദുത്വ സംഘടനകള്‍

വാരണാസിയിലെ കടവുകള്‍ക്ക് ചുറ്റും വിദ്വേഷ പോസ്റ്ററുകള്‍ പതിച്ച്‌ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ‘അഹിന്ദുക്കള്‍ വാരണാസിയിലെ ഗംഗാതീരം സന്ദര്‍ശിക്കുന്നത് നിരോധിച്ചിരിക്കുന്നു’ എന്നാണ് പോസ്റ്റർ. ഈ സംഘടനകളുടെ നേതാക്കള്‍ ഇവ പതിക്കുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ഇത് ഒരു മുന്നറിയിപ്പാണ്, അഭ്യര്‍ത്ഥനയല്ല’ എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലമാണ് വാരണാസി. കാവി വേഷധാരികൾ പതിച്ച ഇത്തരം പോസ്റ്ററുകള്‍ നഗരത്തിലുടനീളമുള്ള വിവിധ കടവുകളില്‍ കാണാം.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രചാരണം ശക്തമാകുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ ഈ പ്രചാരണത്തിന് നേരെ കണ്ണടയ്ക്കുക മാത്രമല്ല, സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നെന്നാണ് ആരോപണം.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ