'മതനിന്ദയ്ക്ക് ജീവപര്യന്തം'; ആൾക്കൂട്ട കൊലപാതക വിവാദത്തിനിടെ നിയമ നിർമ്മാണം ആവശ്യപ്പെട്ട് പഞ്ചാബ്

മതനിന്ദ കേസുകളിൽ കർശന ശിക്ഷ നൽകുന്ന രണ്ട് സംസ്ഥാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കണമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. പഞ്ചാബിൽ മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം രണ്ട് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നിയമ നിർമ്മാണത്തിന് പഞ്ചാബ് അനുമതി തേടിയത്.

ക്രിമിനൽ നടപടി ചട്ടം (പഞ്ചാബ് ഭേദഗതി) ബിൽ, 2018, ഇന്ത്യൻ ശിക്ഷാനിയമം (പഞ്ചാബ് ഭേദഗതി) ബിൽ, 2018 എന്നിവ 2018ൽ നിയമസഭ പാസാക്കി, ഗവർണറുടെ അനുമതി ലഭിക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കാത്തിരിക്കുകയുമാണ്.

ആളുകളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗുരു ഗ്രന്ഥ സാഹിബ്, ഭഗവദ് ഗീത, ഖുറാൻ, ബൈബിൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവുശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ, “വിശുദ്ധ ഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് പഞ്ചാബിൽ ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന്” രൺധാവ പറഞ്ഞു. “ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ജീവനുള്ള ഗുരുവായിട്ടാണ് കണക്കാക്കുന്നത്, സിഖുകാർക്ക് അത് കേവലം ഒരു വസ്തുവല്ല, സിഖ് മര്യാദ അനുസരിച്ച് ബഹുമാനിക്കുന്നു ഒന്നാണ്,” അദ്ദേഹം എഴുതി.

മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന നിലവിലെ നിയമ വ്യവസ്ഥകൾ ഈ സാഹചര്യം നേരിടാൻ അപര്യാപ്തമാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

“പഞ്ചാബ് അതിർത്തി സംസ്ഥാനമായതിനാൽ ഇവിടെ സാമുദായിക സൗഹാർദ്ദം നിലനിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി, മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ തടയുന്ന ശിക്ഷ അനിവാര്യമാണ്. അതിനാൽ, പ്രസ്തുത ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം അഭ്യർത്ഥിക്കുന്നു.” ഉപമുഖ്യമന്ത്രി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ മതനിന്ദ ആരോപിച്ച് രണ്ട് പേരെ തല്ലിക്കൊന്നിരുന്നു.

ശനിയാഴ്ച വൈകുന്നേരം, അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഗുരു ഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന ചുറ്റുമതിലിലേക്ക് ഒരാൾ ചാടി. പിന്നീട് ഇയാൾ ഒരു സ്വർണ വാൾ എടുക്കുകയും പുരോഹിതന്മാർ പാഞ്ഞടുത്ത് കീഴടക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അടുത്ത ദിവസം കപൂർത്തലയിലെ നിജാംപൂർ ജില്ലയിൽ ഒരാൾ കൂടി ആൾക്കൂട്ട കൊലപാതകത്തിന് ഇരയായി. നിഷാൻ സാഹിബിനെ (സിഖ് പതാക) അനാദരിച്ചു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്, എന്നാൽ ഇത് മോഷണ കേസാണെന്നും മതനിന്ദ അല്ലെന്നുമാണ് പൊലീസ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ