'ചരിത്രപരമായ നീക്കം'; സ്ത്രീകളെ ഡിഫൻസ് അക്കാദമിയിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) സ്ത്രീകളെ സ്ഥിരം കമ്മീഷനായി പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകൾക്ക് എൻ‌ഡി‌എ കോഴ്‌സുകൾ എടുക്കാൻ വഴിയൊരുക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് സർക്കാർ പറഞ്ഞു. മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീംകോടതി 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

“സായുധ സേന സ്വയം സ്ത്രീകളെ എൻ‌ഡി‌എയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒരു ദിവസത്തിനുള്ളിൽ പരിഷ്കാരങ്ങൾ നടക്കില്ലെന്ന് ഞങ്ങൾക്കറിയാം … പ്രക്രിയയുടെ സമയക്രമവും നടപടിക്രമവും സർക്കാർ നിശ്ചയിക്കും,” സ്ത്രീകൾക്ക് എൻഡിഎ, നാവിക അക്കാദമി പരീക്ഷകൾ എന്നിവ അനുവദിക്കണമെന്ന ഹർജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി പറഞ്ഞു.

“സായുധ സേന ഒരു പ്രധാന പങ്ക് വഹിക്കുന്നു … എന്നാൽ സേനയിലെ ലിംഗസമത്വത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കോടതികൾ ഇടപെടുന്നതു വരെ കാത്തിരിക്കുന്നതിനു പകരം ലിംഗസമത്വം ഉറപ്പു വരുത്തുന്നതിൽ അവർ സ്വയം ഒരു സജീവ സമീപനം സ്വീകരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” സുപ്രീംകോടതി പറഞ്ഞു.

ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധസേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിംഗ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ എൻഡിഎ. മഹാരാഷ്ട്രയിലെ പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയും ഇത്തരത്തിലേതിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമാണ് ഈ അക്കാദമി.

Latest Stories

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി

പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; രാഷ്ട്രപതിയിൽനിന്ന് ബഹുമതി ഏറ്റുവാങ്ങി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഡോ റീനയുടെ സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി