'കൂട്ടായ നേതൃത്വം വേണം; ബി.ജെ.പിയെ നേരിടാന്‍ സമാനമനസ്‌കരുമായി ചര്‍ച്ച നടത്താം', ജി 23 നിര്‍ദ്ദേശങ്ങള്‍

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശക്തമായ നേതൃമാറ്റ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടു.ബി.ജെ.പിയെ നേരിടാന്‍ സമാന മനസ്്കരുമായി കൂട്ടായ്മ രൂപീകരിക്കണം. ഇന്നലെ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കൂട്ടായ നേതൃത്വവും, പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുക എന്ന മാതൃക സ്വീകരിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏക വഴി എന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിശ്വസനീയമായ ബദലിനുള്ള വഴി സൃഷ്ടിക്കുന്നതിന് സമാന ചിന്താഗതിക്കാരായ ശക്തികളുമായി ചര്‍ച്ച നടത്തണമെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ബി.ജെ.പിയെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ സോണിയ ഗാന്ധിയെ കണ്ട് ധരിപ്പിക്കും. പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 പറയുന്നു. മുന്നോട്ടുള്ള നടപടികള്‍ ഉടന്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

കപില്‍ സിബല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവര്‍ ഉള്‍പ്പടെ 18 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഘടനാപരമായ പുനഃസ്ഥാപനം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ 202ലും സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജി 23 യോഗം വിളിച്ചത്.

നേതൃത്വത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണമെന്നും മറ്റേതെങ്കിലും നേതാവിന് അവസരം നല്‍കണമെന്നും കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ