സോഷ്യൽ മീഡിയയിൽ തരംഗമായി 'കോക്രോച്ച് ജനത പാർട്ടി'; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം അംഗങ്ങൾ

തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന രാഷ്ട്രീയ പരിഹാസക്കൂട്ടായ്‌മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) വൈറലാകുന്നു. എന്നാൽ, തൻറെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടു.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിജെപി സമൂഹ മാധ്യമങ്ങളിൽ ശക്തമായ ജനപിന്തുണയാണ് നേടിയെടുത്തത്. പാർട്ടി രൂപീകരിച്ച് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇതിൽ അംഗത്വമെടുത്തത്. ‘മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാ‌ഗ്ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്.

‘കോക്രോച്ച് ജനത പാർട്ടി’ അഥവാ സിജെപി. എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് ‘കോക്രോച്ച് ജനത പാർട്ടി’ അവകാശപ്പെട്ടു.

ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് ഇതിന് പിന്നിൽ. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിച്ചിട്ടുള്ള അഭിജീത്, ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു മതേതര കൂട്ടായ്മയാണിത്.

Latest Stories

'തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്'; വിമർശിച്ച് രാഹുൽ ഗാന്ധി

മെലോനിക്ക് 'മെലഡി' സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി 'മെലോഡി' ഹാഷ്ടാഗ്

മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; പ്രതി ശ്രീറാം വെങ്കിട്ടരാമൻ മാത്രം

'ചെന്നിത്തലക്ക് ആഭ്യന്തരം, വി ഡി സതീശന് ധനകാര്യം...'; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, പട്ടിക ഗവർണർക്ക് കൈമാറി

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കേണ്ട, സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

'ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' ; മറുപടിയുമായി നടി റിനി ആൻ ജോർജ്

'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളിൽ യെല്ലോ അലർട്ട്