2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

ഒരു വർഷം മുമ്പ് നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ചോദ്യപേപ്പർ ചോർച്ചയിൽ 45 വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു. എന്നാൽ പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് മൗനം പാലിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ്-അണ്ടർ ഗ്രാജുവേറ്റ് എന്ന ഒറ്റ ദേശീയ പ്രവേശന പരീക്ഷ നടത്തുന്നു.

സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും 45 പ്രതികൾക്കെതിരെ അഞ്ച് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. 2006 ലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരീക്ഷയിലും 2007 ലെ കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റിലും 2009 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിലും പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്ന് മജുംദാർ കൂട്ടിച്ചേർത്തു.

നീറ്റ് ചോർച്ചയിൽ എത്ര പൊതുപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും ഡിഎംകെ അംഗം തിരുച്ചി ശിവ ചോദിച്ചു. കുറ്റാരോപിതരായ 45 പേർ വിദ്യാർത്ഥികളാണെന്നും അവർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും മജുംദാർ പറഞ്ഞു. “സുപ്രീം കോടതി പറഞ്ഞതുപോലെ വ്യവസ്ഥാപരമായ ചോർച്ചയില്ല. അന്യായമായ മാർഗങ്ങൾ അവലംബിച്ചവർക്കെതിരെ നടപടിയെടുക്കും. 45 വിദ്യാർത്ഥികൾ എവിടെ പഠിച്ചാലും അവരുടെ കാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.” മജുംദാർ പറഞ്ഞു.

പൊതു പരീക്ഷ (അന്യായ മാർഗ്ഗങ്ങൾ തടയൽ) നിയമം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ചുമത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോച്ചിംഗ് സെന്ററുകളായിരിക്കാം ചോർച്ചയുടെ മൂലകാരണമെന്ന് എ.ഐ.എ.ഡി.എം.കെ അംഗം എം. തമ്പിദുരൈ പറഞ്ഞു. സർക്കാർ കോച്ചിംഗ് സെന്ററുകൾ നിരോധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. “ഇത്തരം സംഭവങ്ങൾക്ക് കാരണം കോച്ചിംഗ് സെന്ററുകളാകാമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദികളായ ആളുകളെ ശിക്ഷിക്കുന്നതിനാണ് ഞങ്ങൾ നിയമം കൊണ്ടുവന്നത്. ഞങ്ങളുടെ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്.” മജുംദാർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ