കഴിഞ്ഞ വർഷത്തെ ആസ്തി 17,545 കോടി, ഇന്ന് പൂജ്യം; ഫോബ്‌സ് പട്ടികയിൽ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

എജ്യുടെക് ഭീമന്‍ ബൈജു രവീന്ദ്രന്റെ തകർച്ച വെളിവാക്കുന്ന കണക്കുകൾ പുറത്ത്. ഏറ്റവും പുതിയ ഫോബ്‌സ് ബില്യണയർ സൂചിക പ്രകാരം ബൈജൂസിൻ്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ കമ്പനിയുടെ മൂല്യം. ഒരു വര്‍ഷം മുമ്പ് ആസ്തി 2.1 ബില്യൺ ഡോളർ (17,545 കോടി) ആയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ പൂജ്യത്തിലേക്ക് എത്തിയിരിക്കുന്നത്.

‘ഫോബ്‌സ് ബില്യണയര്‍ ഇൻഡക്സ് 2024’ പട്ടികയിൽ ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി എന്ന പ്രത്യേകതയുണ്ട്. എന്നാല്‍, ഈ പട്ടികയിൽ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായ ബൈജു രവീന്ദ്രനെയാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പുവരെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികകളില്‍ പലതിലും ബൈജു ഇടംപിടിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ പട്ടികയിൽ നിന്ന് നാല് പേർ മാത്രമാണ് ഇത്തവണ പുറത്തായത്, അതിലൊരാളാണ് ബൈജു. അടുത്തകാലത്ത് ബൈജൂസ് നേരിട്ട കടുത്ത പ്രതിസന്ധികളാണ് ബൈജുവിന്റെ ആസ്തിയെ ബാധിച്ചത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു.

2011ൽ സ്ഥാപിതമായ ബൈജൂസ്, 2022ൽ 22 ബില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായി ഉയർന്നിരുന്നു. പ്രൈമറി സ്‌കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികൾക്ക് നൂതനമായ പഠന ആപ്പിലൂടെ ബൈജൂസ്‌ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ പിന്നീട് ബൈജൂസ്‌ തളരുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്.

കമ്പനിയുടെ സമ്പത്ത് ഇടിഞ്ഞതിൻ്റെ പേരിൽ രൂക്ഷമായ വിമർശനമാണ് ബൈജു രവീന്ദ്രൻ നേരിടുന്നത്. ബൈജൂസിന്റെ പാർട്ണർമാർ കഴിഞ്ഞ മാസം ബൈജുവിനെ സിഇഒ സ്ഥാനത്തു നിന്ന് പുറത്താക്കാൻ വോട്ട് ചെയ്തിരുന്നു. ഈ ആഴ്ച മാത്രം കമ്പനി പിരിച്ചുവിട്ടത് 500 പേരെയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക കണക്കുകൾ പ്രകാരം ഒരു ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടെ നഷ്ടം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ