ധാക്കയില്‍ ഇത് മൂന്നാമത്തെ സ്‌ഫോടനം; മരണസംഖ്യ 16 ആയി, 120 പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തില്‍ മരണം 16 ആയി. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലും അഞ്ചും നിലയിലാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

11 അഗ്‌നിശമനസേന അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡി.എം.സി.എച്ച് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ എംഡി നസ്മുല്‍ ഹഖ് അറിയിച്ചു.

കോണ്‍ക്രീറ്റ് മുറിച്ചു മാറ്റി വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അഗ്‌നിശമന സേന അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ ഹാഫിസ് അക്തര്‍ പറഞ്ഞു.

തിരക്കേറിയ സിദ്ദിഖ് ബസാറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം നിരവധി ഓഫീസുകളും സ്റ്റോറുകളും ഉള്ള ഒരു വാണിജ്യ കെട്ടിടമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലാണ് സ്ഫോടനമുണ്ടായത്.

സിതകുണ്ഡയിലെ ഓക്സിജന്‍ പ്ലാന്റിലും ധാക്കയിലെ മിര്‍പൂര്‍ റോഡിലെ മറ്റൊരു കെട്ടിടത്തിലും ഉണ്ടായ സ്ഫോടനത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ജീവനെടുക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.

Latest Stories

'മൂന്ന് വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും അവന്‍റെ കഴിവ് തിരിച്ചറിയാന്‍ എനിക്കായില്ല'; ക്യാപ്റ്റന്‍സി കരിയറിലെ തന്‍റെ ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി ഗംഭീര്‍

കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന് പഠനം!

വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു..; സന്നിധാനന്ദനെയും വിധു പ്രതാപിനെയും അധിക്ഷേപിച്ച് പോസ്റ്റ്, ചര്‍ച്ചയാകുന്നു

50 ആം വയസിലും അവൻ ലോകകപ്പ് കളിക്കാൻ ഇന്ത്യൻ ടീമിൽ ഉണ്ടാകണം, അത്രയും മിടുക്കനായ താരമാണവൻ: യോഗ്‌രാജ് സിംഗ്

മുഖ്യമന്ത്രി പദത്തില്‍ നിന്ന് കെജ്രിവാളിനെ നീക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

മിഖായില്‍ മിഷുസ്റ്റിന്‍ വീണ്ടും റഷ്യന്‍ പ്രധാനമന്ത്രി; നിയമന ഉത്തരവിറക്കി പുടിന്‍; മന്ത്രിസഭാംഗങ്ങളെ ഉടന്‍ തിരഞ്ഞെടുക്കും

ലൈംഗിക പീഡനം; മദ്രസ ഇമാമിനെ കൊലപ്പെടുത്തി വിദ്യാർത്ഥികള്‍, പ്രായപൂർത്തിയാവാത്ത ആറ് പേർ കസ്റ്റഡിയിൽ

ദുബായില്‍ നിന്ന് പറന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് ഓടി..; കുറിപ്പുമായി രാജമൗലി, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

IPL 2024: 8 മത്സരങ്ങള്‍, 7 ടീമുകള്‍, ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍; വഴിമുടക്കികളാവാന്‍ മുംബൈയും പഞ്ചാബും

IPL 2024: ഞാൻ ടീം അംഗങ്ങളോട് അത് ചോദിക്കാൻ പോകുകയാണ്, തോൽവിക്ക് പിന്നാലെ സഞ്ജു പറയുന്നത് ഇങ്ങനെ