ഹോർമുസിൽ നിന്ന് 10 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി പുറത്തുകടന്നു; 14 കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നു: വിദേശകാര്യ മന്ത്രാലയം

യുഎസ്-ഇറാൻ വെടിനിർത്തലിനെത്തുടർന്ന് ഉയർന്ന സംഘർഷങ്ങൾക്കിടയിൽ 14 ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ തുടരുമ്പോഴും കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 10 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് സുരക്ഷിതമായി പുറത്തുകടന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ശേഷിക്കുന്ന കപ്പലുകളുടെ തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. ‘പേർഷ്യൻ ഗൾഫിലെ ഇന്ത്യൻ കപ്പലുകളെ സംബന്ധിച്ചിടത്തോളം, മേഖലയിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങുന്നത് ഉറപ്പാക്കാൻ ഞങ്ങൾ ഇറാനിയൻ അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.

മേഖലയിൽ കപ്പലുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ വന്നപ്പോൾ വെടിവയ്പ് നടത്തിയ രണ്ട് കപ്പലുകളും വിദേശ ഉടമസ്ഥതയിലുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ കപ്പലുകളിൽ ചില ഇന്ത്യൻ പൗരന്മാരുണ്ട്, അവർ സുരക്ഷിതരാണ്,” അദ്ദേഹം പറഞ്ഞു.

Latest Stories

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ