യുപിയിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത 11 വയസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസിനു നേരെ വെടിയുതിർത്ത് പ്രതി

ഉത്തർപ്രദേശിൽ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത 11 വയസുകാരിയെ ബലാത്സംഗം ചെയ്തു. റാംപൂർ ജില്ലയിലാണ് സംഭവം. ക്രൂരമായി ബലാത്സംഗം നേരിടേണ്ടിവന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. പൊലീസ് ഏറ്റുമുട്ടലിൽ കാലിൽ വെടിയേറ്റ പ്രതിയായ 24 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ ഒരു വയലിൽ നഗ്നയായും പരിക്കേറ്റ നിലയിലും ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ, അതേ ഗ്രാമത്തിലെ താമസക്കാരനായ ഡാൻ സിങ്ങിനെ (24) തിരിച്ചറിയുകയായിരുന്നു. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നുന്നതിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ച വെടിയുതിർക്കുകയും ഏറ്റുമുട്ടലിൽ ഡാൻ സിങ്ങിന് കാലിൽ വെടിയേൽക്കുകയും ചെയ്തു.

ഒന്നോ അതിലധികമോ ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർ അഞ്ജു സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം മുറിവുകളും മുഖത്ത് മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചതിന്റെ മുറിവുകയുമുണ്ട്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒന്നാണിതെന്നും ഡോകടർ പറയുന്നു.

പ്രതിക്കെതിരെ ഇലക്ട്രോണിക് തെളിവുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്ത് പ്രതി പെൺകുട്ടിയുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും