പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ട്യൂഷന്‍ ടീച്ചറും പ്രതിശ്രുത വരനും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ട്യൂഷന്‍ ടീച്ചറും പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍. കാണ്‍പൂരിലെ ടെക്‌സ്റ്റൈല്‍ ബിസിനസുകാരന്റെ മകനാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി. ട്യൂഷന്‍ ടീച്ചര്‍ രജിത, പ്രതിശ്രുത വരന്‍ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് പിടിയിലായത്.

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ശേഷം 30 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് സംഘം കുടുംബത്തിന് കത്ത് അയച്ചിരുന്നു. ഈ കത്തില്‍ അല്ലാഹു അക്ബര്‍ എന്നും എഴുതിയിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണ് ഇത്തരത്തില്‍ എഴുതിയതെന്നാണ് പ്രതികളുടെ വാദം. കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായ പ്രഭാത് ശുക്ല കുട്ടിയെ ഒരു സ്റ്റോര്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ട്യൂഷന്‍ ടീച്ചറായ രജിത അന്വേഷിക്കുന്നുവെന്ന് അറിയിച്ചാണ് വിദ്യാര്‍ത്ഥിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയത്.

അതേ സമയം കുട്ടിയെയും കൊണ്ട് സ്‌റ്റോര്‍ റൂമിലേക്ക് കയറിപോകുന്ന പ്രഭാത് 20 മിനുട്ടിന് ശേഷം ഒറ്റയ്ക്ക് തിരികെ വരുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ വസ്ത്രം മാറി വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടറില്‍ കയറി തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായത്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത