കൊറോണ; ഡൽഹിയിൽ 108 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ, തമിഴ്നാട്ടിൽ ഇന്ന് 74 പേർക്ക് കൊറോണ

രാജ്യത്ത് കൊറോണ വൈറസ് രോ​ഗവ്യാപനത്തിനിടെ ഡല്‍ഹിയില്‍ 108 ആശുപത്രി ജിവനക്കാരെ ക്വാറന്റൈന്‍ ചെയ്തു. ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരെയാണ് രണ്ടു രോ​ഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ക്വാറന്റൈൻ ചെയ്തത്.

108 പേരില്‍ 85 പേരെ വീടുകളിലാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. 23 പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. ഇതേ സമയം ഇന്ന് തമിഴ്നാട്ടിൽ 74 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ ദല്‍ഹിയില്‍ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. കേന്ദ്രഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം 501 പേര്‍ മാത്രമാണ് തബ് ലീഗ് സമ്മേളനത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയത്. എന്നാല്‍ തമിഴ്നാട് ഗവണ്‍മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും 1135 പേര്‍ തിരികെ തമിഴ്നാട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

Latest Stories

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം