ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി പാരിതോഷികം; പ്രകോപന പ്രഖ്യാപനം നടത്തി അയോധ്യയിലെ സന്യാസി

സനാധാനമ ധർമ്മ പരാമർശ വിവാദം കത്തുകയാണ്. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ ഉദയ നിധിയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാർ.

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവെച്ചു.

കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ വച്ച് ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് ഉദയനിധിയെ വിവാദത്തിലാക്കിയത്. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ ഉദയനിധി പ്രസംഗിച്ച വേദിയിൽ ഉണ്ടായിരുന്നു. പരാമർശം വാർത്തയായതോടെ ബിജെപി അത് വിവാദമാക്കി. ഉയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു.

Latest Stories

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം