കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം നിരസിച്ച്‌ കർഷകർ; പ്രതിഷേധം ശക്തമാക്കും

കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താമെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള വാഗ്‌ദാനം കർഷകർ ഏകകണ്ഠമായി നിരസിച്ചു, മാത്രമല്ല തങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്നതിനുള്ള നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഡൽഹി-ജയ്പൂർ ഹൈവേ അടയ്ക്കൽ, റിലയൻസ് മാളുകൾ ബഹിഷ്കരിക്കുക, ടോൾ പ്ലാസ പിടിച്ചെടുക്കൽ എന്നിവയാണ് പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്താൻ ഉദ്ദേശിക്കുന്നത്. ഡിസംബർ 14 നകം രാജ്യത്തുടനീളം സമ്പൂർണ്ണ പ്രതിഷേധമുണ്ടാകുമെന്ന് കർഷകർ പറഞ്ഞു.

കാർഷിക നിയമങ്ങളിൽ ഒന്നിലധികം ഭേദഗതികൾക്കുള്ള നിർദ്ദേശം കേന്ദ്രം രേഖാമൂലം അയച്ചതിനെ തുടർന്ന് നടത്തിയ യോഗത്തിലാണ് സർക്കാർ വാഗ്‌ദാനം നിരസിച്ചുകൊണ്ട് പ്രതിഷേധം തുടരാൻ തീരുമാനമായത്. നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കർഷകരുമായി നടത്തിയ കൂടിക്കാഴ്ച അനിശ്ചിതത്വത്തിലായിരുന്നു. ഇന്ന് വൈകുന്നേരം കൃഷിമന്ത്രി നരേന്ദ്ര തോമർ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി രണ്ടര മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി