പാലാ രൂപതയ്ക്ക് പിന്തുണയെന്ന് സിറോ മലബാര്‍ സഭ; എല്ലാ രൂപതകളിലും സമാന നിലപാട് വേണമെന്ന് അഭിപ്രായം

പാലാ രൂപതയുടെ വിവാദ സര്‍ക്കുലറിന് പിന്തുണയുമായി സീറോ മലബാര്‍ സഭ. സമാന നിലപാട് എല്ലാ രൂപതകളും ആവിഷ്‌കരിക്കണമെന്നാണ് സഭയുടെ നിലപാടെന്നും വ്യക്തമാക്കി. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല സഭ പറയുന്നതെന്നും സീറോ മലബാര്‍ സഭ സിനഡല്‍ കമ്മീഷന്‍ പറഞ്ഞു. നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് ധനസഹായമെന്ന തീരുമാനത്തിന് പിന്തുണയെന്നും സീറോമലബാര്‍ സിനഡല്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും മാര്‍ ജോസ് പുളിക്കലും അഭിപ്രായപ്പെട്ടു. മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് കമ്മീഷന്‍ ചെയര്‍മാന്‍.

ഇത് സഭയുടെ നിലപാടാണെന്ന് വ്യക്തമാക്കുമ്പോഴും, ചില മാധ്യമങ്ങളും ഏതാനും കലാകാരന്‍മാരും ഇത്തരം കാര്യങ്ങളില്‍ പ്രതിലോമ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സിനഡ് കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. അനിയന്ത്രിതമായി കുഞ്ഞുങ്ങളെ ജനിപ്പിക്കാനല്ല, ഉത്തരവാദിത്തപരമായ മാതൃത്വത്തെയും പിതൃത്വത്തെയും പറ്റിയാണ് സഭ ദമ്പതികളെ ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യാപരമായ ശൂന്യതയിലേക്ക് ആണ്ടുപോകുന്ന സമൂഹങ്ങളെപ്പറ്റി സഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നാടായ ഭാരതത്തില്‍ പൊതുസമൂഹത്തിനും യഥാര്‍ത്ഥത്തില്‍ ഉല്‍കണ്ഠ ഉണ്ടാകേണ്ടതാണ്. വലിയ കുടുംബങ്ങള്‍ക്കു നല്‍കുന്ന ശ്രദ്ധ, നല്‍കപ്പെട്ട ജീവനെ സംരക്ഷിക്കാനുള്ള കരുതലായിട്ടാണ് നാം കാണേണ്ടത് എന്നും സിനഡ് പറയുന്നു.

സാമ്പത്തിക പരാധീനതയുടെയും മറ്റു ബുദ്ധിമുട്ടുകളുടെയും പേരില്‍ ജീവനെ നശിപ്പിക്കാനുള്ള ചിന്തകള്‍ ഉണ്ടാകാതിരിക്കാനാണ് ജീവന്റെ മൂല്യത്തെപ്പറ്റി ഉത്തമ ബോധ്യമുള്ള സഭ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് മിശിഹായുടെ നിയമം പൂര്‍ത്തിയാക്കാനുള്ള ദൗത്യത്തിലാണ് സഭ പങ്കു ചേരുന്നത്. അതുകൊണ്ട് എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട നിലപാടാണിതെന്നും കമ്മീഷന്‍ അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ