'വീണ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ല'; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം എന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുകയാണ്.

‘ആരോഗ്യമന്ത്രി പ്രൈവറ്റ് ആശുപത്രികളുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളെയും താലൂക്ക് ആശുപത്രികളെയും പിന്തുണക്കുന്നില്ല. സാധാരണക്കാരുടെ രക്തം കുടിക്കുന്ന രക്തരക്ഷസ്സിനെ പോലെ വീണ ജോർജ് പെരുമാറുന്നു. എല്ലാ മാസവും സമാനമായ സംഭവങ്ങൾ വരികയാണ്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച ഒരു യുവജനപ്രസ്ഥാനത്തെ പൊലീസ് ലാത്തിവെച്ചാണ് നേരിടുന്നത്.

കേരളത്തിന്റെ തെരുവോരങ്ങളിൽ അതിശക്തമായ സമരം വരും ദിവസങ്ങളിൽ നടക്കും. മന്ത്രിയെ വഴി തടയുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. ഇതിന് ഉത്തരവാദി വീണ ജോർജ് മാത്രമാണ്. വീണ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല. ചുണയുണ്ടെങ്കിൽ പിണറായി വിജയൻ പൊലീസിന്റെ സംരക്ഷണയിൽ വീണ ജോർജിനെ പുറത്തിറക്കി നോക്കട്ടെ. കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ ശക്തി എന്താണെന്ന് അപ്പോൾ കാണിച്ചുതരാം’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

മെഡിക്കൽ കോളേജിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തർ എത്തിയത്. പൊലീസ് ഇവരെ മാറ്റാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗമുണ്ടായി. പൊലീസ് പ്രതിഷേധക്കാരെ ഇപ്പോൾ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

Latest Stories

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വസിക്കാം; ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ച് ഉത്തരവ്

'സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരം'; സർക്കാരിനെതിരെ തന്ത്രി

അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അത് അറിയും : ഡൊണാൾഡ് ട്രംപ്

'വോട്ട് ലക്ഷ്യം വച്ചുള്ള പുനരധിവാസമല്ല, ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വാക്കുപാലിക്കൽ'; ഏപ്രിൽ 30ന് മുമ്പ് വയനാട് ദുരന്തബാധിതർക്ക് വീട് കൈമാറും: മന്ത്രി കെ. രാജൻ

തന്ത്രിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ല, ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ പോലും തെളിവില്ല: കോടതി

ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ മാറ്റത്തിൽ പുതിയ മാനദണ്ഡവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വീട്ടമ്മയുടെ വയറ്റിൽ 5 വർഷമായി കത്രിക; ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി

സഞ്ജുവിന് അവസരം നൽകൂ, എന്നാൽ പുറത്താക്കേണ്ടത് അഭിഷേകിനെയല്ല; മറ്റൊരു താരത്തെ

'ബുംറയെക്കാൾ ഏറ്റവും അപകടകാരിയായ ബോളറാണ്‌ വരുൺ ചക്രവർത്തി'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം