യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാമെന്ന്  എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ റായ്

ശബരിമലയിൽ ആചാരം സംരക്ഷിച്ച് യുവതികൾക്കും പ്രവേശിക്കാമെന്ന് മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി ശങ്കർ റായ്. “”ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം. അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുത്””, എന്ന് കാസർഗോഡ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ശങ്കർ റായ് പറഞ്ഞു.

“ഞാൻ ശബരിമലയിൽ പോയ ഒരാളാണ്. യഥാർത്ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്‍റാണ്. ഇതിനൊന്നും എന്‍റെ പാർട്ടിയിൽ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ല””, എന്ന് ശങ്കർ റായ് പറയുന്നു.

“”ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്നയാളാണ് ഞാൻ. പോകണ്ടാ എന്ന് പറയുന്നില്ല. പക്ഷേ ശബരിമലയിലെ ആചാരത്തിന് ക്രമമുണ്ട്. അത് പാലിച്ച് പോകണം. അത് പാലിക്കാതെ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്നവരോ പോകരുത്. അത് തെറ്റ്””, ശങ്കർ റായ് പറയുന്നു.

യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാം എന്നാണ് ശങ്കർ റായ് പറയുന്നത്. ആചാരങ്ങൾ പക്ഷേ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുതെന്നും റായ് പറയുന്നു.

“”യുവതികൾക്ക് വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് ശബരിമലയിൽ പ്രവേശിക്കാം. എന്നാൽ അത് തട്ടിക്കളഞ്ഞ് പോകാൻ പാടില്ല. അതിനെതിരായി നിന്ന് പോകാൻ പാടില്ല. അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. കോടതിവിധി നടപ്പാക്കണം. അത് ഞാൻ ചിന്തിക്കണ്ട കാര്യമില്ല. സർക്കാർ ചിന്തിച്ചോളും. ശബരിമലയിൽ സ്ത്രീകൾ പോകുന്നോ പോകുന്നില്ലേ എന്നതല്ല പ്രശ്നം. അവിടത്തെ ആചാരങ്ങൾ പാലിച്ചേ പോകാവൂ. അതിനെ മറികടന്ന് പോകുന്നത് ശരിയല്ല. സുപ്രീം കോടതി വിധിയെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും അത് നടപ്പാക്കിയേ പറ്റൂ. ആചാരം ലംഘിക്കാതെ ആചാരങ്ങളനുസരിച്ചേ യുവതികൾ പോകാവൂ എന്ന് മാത്രം””, എന്ന് ശങ്കർ റായ് പറഞ്ഞു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു