'എടാ ദ്രോഹി കിരൺ റിജിജു...; എന്റെ ഗോപാലകൃഷ്ണൻ വ്യാജനാണെന്ന് പറഞ്ഞുകളഞ്ഞല്ലോടാ, നീയൊന്നും ഗുണം പിടിക്കില്ലെടാ'; പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യർ

വോട്ടുചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിഡിയോ വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കിരൺ റിജുജുവിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ. എന്റെ ഗോപാലകൃഷ്ണൻ വ്യാജനാണെന്ന് പറഞ്ഞുകളഞ്ഞ നീയൊന്നും ഗുണം പിടിക്കില്ലെടാ എന്നാണ് സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ 😩

രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിൽ ഓഗസ്റ്റ് 22ന് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വിഡിയോയും കാണിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിന് പിന്നാലെ ഇത് വ്യാജമായി നിർമിച്ച വിഡിയോ ആണെന്നാരോപിച്ച് കിരൺ റിജിജു രംഗത്തെത്തുകയുണ്ടായി. വോട്ട് ചൊരിയിലെ പുതിയ വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ജയിക്കാൻ വേണ്ടി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഞങ്ങൾ ജമ്മു കാശ്മീരിൽ നിന്നും ആളെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവും ഇല്ല’ – എന്നാണ് ബി ഗോപാലകൃഷ്ണൻ വിഡിയോയിൽ പറയുന്നത്. അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളോട് പറയാനുള്ളത് നോ കമൻ്റ്സ് മാത്രമാണെന്നാണ് ബി ഗോപാലകൃഷ്ണൻ ഇന്ന് പ്രതികരിച്ചു. രാഹുൽ ഗാന്ധിയോട് സഹതാപം മാത്രമാണെന്നും ബിഗ് സ്ക്രീനിലോ ഏത് സ്ക്രീനിലോ വേണമെങ്കിലും കാണിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും