'എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ ഇന്ത്യ മഹാരാജ്യത്ത് ഉണ്ട്'; മാധ്യമത്തിനെതിരെ മാത്യു സാമുവൽ

താൻ രാജ്യംവിട്ടെന്ന വാർത്ത നിഷേധിച്ച് മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. തൻറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മാത്യു സാമുവൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘മാധ്യമം’ എന്ന പത്രത്തിനെതിരെയാണ് മാത്യു സാമുവൽ രംഗത്തെത്തിയത്. ‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ ഇവിടെയുണ്ട്’ എന്ന തുടക്കത്തോടെയാണ് മാത്യു സാമുവൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് പറഞ്ഞതന്റെ പേരിലാണ് മാത്യു സാമുവലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ‘മാധ്യമം’ പത്രം മാത്യു സാമുവൽ ഇന്ത്യ വിട്ടെന്ന തരത്തിൽ വാർത്തയും കാർഡും നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ പ്രതികരണവുമായി മാത്യു സാമുവൽ രംഗത്തിയിരിക്കുന്നത്.

താൻ ഭയമുള്ള ആളല്ലെന്നും ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ടെന്നും മാത്യു സാമുവൽ പോസ്റ്റിൽ പറയുന്നു. താൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു എന്നും അവർക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, അറസ്റ്റ് ചെയ്യാം എന്നും മാത്യു സാമുവൽ പറയുന്നു. എൻ്റെ രണ്ടു ഫോണിലും ഞാൻ അവൈലബിൾ ആണ് മത തീവ്രവാദി പത്രമേ എന്നും നീ വേറെ ആളിനെ നോക്ക് എന്നും മാത്യു സാമുവൽ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

‘എടാ പൊട്ടൻ സുഡാപ്പി, നിന്നെപ്പോലെ ഭയക്കുന്ന ഒരുത്തൻ അല്ല ഞാൻ, ഞാൻ എവിടെയുണ്ട് എന്ന് കേരള പോലീസിനോട് ഞാൻ പറഞ്ഞു കഴിഞ്ഞു, അവർക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം, അവർക്ക് എന്നെ അറസ്റ്റ് ചെയ്യാം, എന്നെ റിമാൻഡിൽ ആക്കാം, ഇതേപോലെയുള്ള പല കേസുകൾ എനിക്കെതിരെ ഉണ്ട്, അതിലൊരു കേസ് മാത്രമായിട്ട് ഞാൻ ഇതിനെ പരിഗണിക്കുന്നുള്ളൂ, അത് എനിക്ക് കൃത്യമായി നേരിടാൻ അറിയാം. ഞാൻ ഇന്ത്യ എന്ന മഹാരാജ്യത്ത് ഉണ്ട്, എന്റെ രണ്ടു ഫോണിലും ഞാൻ അവൈലബിൾ ആണ് മത തീവ്രവാദി പത്രമേ, നീ വേറെ ആളിനെ നോക്ക്. എന്റെ പാസ്പോർട്ട് ഞാൻ പോലീസിന് കൊടുക്കാൻ തയ്യാറാണ്.’

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?