ബലാത്സംഗ കേസിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് വിദേശത്തേക്ക് യാത്ര ചെയ്യാമെന്ന് കോടതി. വേടന്റെ ജാമ്യ വ്യവസ്ഥകളിൽ ഹൈക്കോടതി ഇളവ് അനുവദിച്ചു. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയിലാണ് ഹൈക്കോടതി ഇളവ് നല്‍കിയത്.
കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നി വ്യവസ്ഥകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലേക്ക് പരിപാടിക്കായി പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു വേടൻ്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു വേടനെതിരായ കേസ്.