'ഒന്നാം തീയതികളില്‍ വെള്ളത്തിലിരുന്നും മദ്യപിക്കാം'; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കി; യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി

സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള 2025-26 വര്‍ഷത്തെ കരട് മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുന്‍നിറുത്തി ഒന്നാം തീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ മദ്യം വിളമ്പാം. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്.

വിവാഹം, അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിനായി ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി നേടണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. അതേ സമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും.

ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് തുക 35 ലക്ഷം എന്നതില്‍ മാറ്റമില്ലാതെ തുടരും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളില്‍ മദ്യം വിളമ്പുന്നതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍നിന്നും 400 മീറ്ററാണ് കള്ളുഷാപ്പുകളുടെ ദൂരപരിധി.

Latest Stories

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

രാഷ്ട്രീയ ജീവിതത്തിന് ശേഷം വേദങ്ങളും ഉപനിഷത്തുകളും പുസ്തകങ്ങളും; വിശ്രമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമിത്ഷാ

കീം റാങ്ക് പട്ടിക റദ്ദാക്കിയ സംഭവം; ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

ലാന്‍സേദ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് കോര്‍പ്പറേറ്റ് ഓഫീസ് സേവനങ്ങളുമായി ഇനി തൃശൂരിലും

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ല; വീണ്ടും വിവാദ പരാമര്‍ശവുമായി നേപ്പാള്‍ പ്രധാനമന്ത്രി

പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

'ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു, മന്ത്രി ജീവിക്കാൻ അനുവദിക്കുന്നില്ല'; റാവു നര്‍ബീര്‍ സിംഗിനെതിരെ ആരോപണവുമായി മനേസര്‍ മേയര്‍

പിഎം കുസും സോളാര്‍ പമ്പ് പദ്ധതിയില്‍ അഴിമതി ആരോപണം; കണക്കുകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

'മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും'; ഹൈക്കോടതി ജസ്റ്റിസ് വി ജി അരുൺ

'മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ ഞാന്‍ തന്നെ'; സര്‍വേ ഫലം പുറത്തുവിട്ട് ശശി തരൂര്‍; വീണ്ടും വെട്ടിലായി യുഡിഎഫ് നേതൃത്വം