പൊള്ളുന്ന ചൂട്; യെല്ലോ അലര്‍ട്ട് ഈ ജില്ലകളില്‍

സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിശ്ചിത ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 37ഡിഗ്രിവരെയും , കണ്ണൂര്‍, തൃശൂര്‍, തിരുവന്തപുരം ജില്ലകളില്‍ ഡിഗ്രിവരെയും മലപ്പുറം ജില്ലയില്‍ 35ഡിഗ്രിവരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന  സാഹചര്യത്തില്‍ ഈ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ചൂടില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍,ഭിന്നശേഷിക്കാര്‍,മറ്റ് അസുഖമൂലം അവശത അനുഭവിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കുക. ഇവര്‍ക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

ധാരാളം വെള്ളം കുടിക്കുകയും നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം,ചായ, കാപ്പി, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനിയങ്ങള്‍ കുടിക്കാതിരിക്കാതെയും ചെയ്യുക.   ഒആര്‍എസ് ലായനി ധാരാളമായി കുടിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക,പുറത്തേക്ക് ഇറങ്ങുമ്പോള്‍ പാദരക്ഷകള്‍ഉപയോഗിക്കുക.കാലാവസ്ഥ വകുപ്പിന്ർറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ അനുസരിക്കുക.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം