ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റ്; കെ.എന്‍.എ ഖാദറിന് എതിരെ മുനീര്‍

മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് എം.കെ മുനീര്‍. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണെന്നും കെ.എന്‍.എ ഖാദറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

അതേസമയം, ആര്‍.എസ്.എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് ഖാദര്‍ പറഞ്ഞു. സ്‌നേഹബോധി എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആശംസ പറയാന്‍ മാത്രമായിരുന്നു പോയത്. സിനിമ സംവിധായകന്‍ രഞ്ജി പണിക്കരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങായിരുന്നു. അത് ആര്‍.എസ്.എസ് സംഘടപ്പിച്ച പരിപാടിയല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേസരി മന്ദിരത്തില്‍ വച്ചു നടന്ന സ്‌നേഹബോധി ചടങ്ങിന്റെ ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാച്ഛാദനം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നതാവ് ജെ.നന്ദകുമാറാണ് പൊന്നാടയണിയിച്ചത്.

മുസ്ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെഎന്‍എ ഖാദറായിരുന്നു.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍