ബിജെപി സര്‍ക്കാര്‍ കുംഭമേളയെ സ്വയം പ്രമോഷനുള്ള സ്ഥലമായി കണക്കാക്കുന്നു; അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കൂട്ടമരണത്തില്‍ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്ന് സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുംഭമേളയില്‍ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ആളുകള്‍ക്ക് ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല. വിഐപികളുടെ വരവ് മൂലം സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേര്‍ മരിച്ച സംഭവത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. വിഐപികള്‍ക്ക് വരാന്‍ റോഡ് വണ്‍വേ ആക്കുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം.

കുംഭമേളയുടെ ബജറ്റ് 10,000 കോടിയാണ്, ഈ ബജറ്റില്‍ ഉണ്ടാകേണ്ട സൗകര്യങ്ങള്‍ അവിടെയില്ല, വരുന്ന പാവപ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദേഹം പറഞ്ഞു. കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പതിനഞ്ചോളം പേര്‍ മരണമടഞ്ഞതോടെയാണ് അഖിലേഷ് യാദവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ