'പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകൾ സ്ത്രീകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത്'; സർക്കാരിനെ പരിഹസിച്ച് സലിം കുമാർ

പഴനിയിലും ശബരിമലയിലും ചെയ്യേണ്ട പൂജകൾ സ്ത്രീകൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഇപ്പോൾ ചെയ്യുന്നതെന്ന് നടൻ സലിം കുമാർ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശസമരത്തെയും വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ പ്രതിഷേധത്തെയും പറ്റിയായിരുന്നു സലിം കുമാറിന്റെ പരാമർശം. കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു സലിം കുമാർ.

പിഎസ്‌സി പരീക്ഷയിൽ സിപിഒ റാങ്ക് ലിസ്റ്റിൽ വന്ന പെൺകുട്ടികൾ കൈയിൽ കർപ്പൂരം കത്തിക്കുകയാണ്. മുട്ടിലിഴയുന്നു. ആശ വർക്കേഴ്സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് – സലിം കുമാർ പറഞ്ഞു.

അതേസമയം യുവതലമുറയെ പരിഹസിച്ചും സലിം കുമാർ സംസാരിച്ചു. പെൺകുട്ടികൾ മുഴുവൻ ഫോണിൽ സംസാരിച്ചാണ് നടക്കുന്നതെന്നും എന്താണ് ഇവർക്കൊക്കെ ഇത്രയും പറയാൻ ഉള്ളതെന്നും സലിം കുമാർ ചോദിച്ചു. കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു. ഒരു വിഭാഗം യുവാക്കൾ വിദേശത്തേക്ക് പോകുന്നുവെന്നും ഒരു വിഭാഗം മയക്കുമരുന്നിന് അടിമകളാണെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

Latest Stories

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

IND VS ENG: അവൻ മികച്ച പ്രകടനം നടത്തി, എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്: സ്റ്റുവര്‍ട്ട് ബ്രോഡ്

വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല, കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി, കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

'ജനങ്ങളുടെ തിയറ്റർ' പ്രഖ്യാപിച്ച് ആമിർ ഖാൻ; ടിക്കറ്റ് ഒന്നിന് മുടക്കേണ്ടത്, ആദ്യ റിലീസ് 'സിതാരെ സമീൻ പർ

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും