ട്രെയിനില്‍ യുവതിയ്ക്ക് നേരെ പീഡനശ്രമം; അഗളി എസ്എച്ച്ഒയ്‌ക്കെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് റെയില്‍വേ പൊലീസ്. അഗളി എസ്എച്ച്ഒ സിഐ അബല്‍ ഹക്കീമിനെതിരെയാണ് കേസ്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെ ട്രെയിനില്‍ കടന്നുപിടിച്ചതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച പാലരുവി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ പോകവെ ഹക്കീം യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഹക്കീം കടന്നുപിടിച്ചതിന് പിന്നാലെ യുവതി ബഹളം വച്ചു. ഇതേ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ താന്‍ പൊലീസാണെന്ന് പറഞ്ഞ് ഹക്കീം അവിടെനിന്ന് കടന്നുകളഞ്ഞു.

എന്നാല്‍ ഇതേ സമയം മറ്റു യാത്രക്കാര്‍ ഹക്കീമിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. യുവതി എറണാകുളം ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ പകര്‍ത്തിയ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടത്തിയത് അബല്‍ ഹക്കീമാണെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ