നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയം നടിച്ച് 65 ലക്ഷം തട്ടി; ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി

റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി യുവതിയാണ് രംഗത്തെത്തിയത്. പാലാരിവട്ടം പൊലീസിന് അഭിഭാഷകൻ മുഖേന യുവതി പരാതി നൽകി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വൻ തുക നൽകിയത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളർത്തിയെന്നും യുവതി പറയുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

മുൻപും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയർന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഷിയാസിനെതിരെ കാസർകോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി ഷിയാസ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് തട്ടിയെടുത്തെന്നും യുവതി ആരോപിച്ചിരുന്നു.

Latest Stories

'ധോണി ഉടനെ കളിക്കളത്തിലേക്ക് മടങ്ങി വരില്ല, ഇനിയും സമയമെടുക്കും'; തുറന്ന് പറഞ്ഞ് പരിശീലകൻ

'കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകും': 12 മന്ത്രിമാർ പരാജയപ്പെടും എന്നുള്ളത് വി.ഡി സതീശന്റെ ആഗ്രഹം: വെളളാപ്പളളി നടേശൻ

ആശയശൂന്യതയുടെ രാഷ്ട്രീയം: എഎപിയുടെ പിളർച്ചയും യുവതലമുറയുടെ മറുപടിയും

എഎപി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി

നിധിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; എസ്എംഎസ് വഴി അറിയിക്കും

'ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി', ഈ ചൂടിലും എസി ഉപയോഗിക്കാറില്ല; നിര്‍ദേശവുമായി ജ്യോതിരാദിത്യ സിന്ധ്യ

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ