പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

യുഡിഎഫ് പിന്തുണച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായിക്കെതിരെ മത്സരിക്കുമെന്ന് പിവി അന്‍വര്‍. താന്‍ കണകാക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ ആഗ്രഹവും താല്‍പ്പര്യവും അടുത്ത മുഖ്യമന്ത്രി പദം ആണ്. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അവിടെ താന്‍ മത്സരിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞത്.

ഉറച്ചകോട്ടകളൊക്കെ പണ്ടത്തെ കാലത്തായിരുന്നു. ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അന്‍വര്‍ വ്യക്തമാക്കി.

അത് അങ്ങനെ തന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റു വേണം എന്നൊക്കെ പറയാന്‍ സാധിക്കുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്ത് നിന്ന് പിന്മാറിയെന്നോ ജീവിതത്തില്‍ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”