ആ പരിപ്പ് കേരളത്തില്‍ വേവുമോ; അരിയ്ക്കും ആട്ടയ്ക്കും ശേഷം ഭാരത് പരിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

അരിയ്ക്കും ആട്ടയ്ക്കും ശേഷം പരിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ എത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ ഭാരത് അരിയും ആട്ടയും എത്തിച്ച കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി പരിപ്പും സംസ്ഥാന വിപണിയിലെത്തിക്കുന്നു. കിലോ ഗ്രാമിന് ഏകദേശം 89 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയില്‍ കിലോ ഗ്രാമിന് 93.5 രൂപ വിലയുള്ള ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടില്‍ കേരളത്തിലെത്തുന്നത്. കേന്ദ്രീയ ഭണ്ഡാര്‍, റേഷന്‍ കടകള്‍ മുഖേനയായിരിക്കും വില്‍പ്പന. ആദ്യ ഘട്ടത്തില്‍ എന്‍എഎഫ്ഇഡിയും എന്‍സിസിഎഫും സംയുക്തമായി കേന്ദ്രീയ ഭണ്ഡാര്‍ വഴി വിതരണം ചെയ്യും.

ഭാരത് അരി കേരളത്തില്‍ കിലോ ഗ്രാമിന് 29 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഭാരത് ആട്ട ഉപഭോക്താക്കളിലേക്കെത്തിയത് 27.50 രൂപയ്ക്കുമാണ്. ഭാരത് ബ്രാന്റ് ഉത്പന്നങ്ങളെല്ലാം വിലക്കുറവിലാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്. ഉടന്‍ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്