സ്വയം രാജിവയ്ക്കില്ല; പദവിയില്‍ തുടരണമോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാമെന്ന് കെഎം എബ്രഹാം

കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെഎം എബ്രഹാം. പദവിയില്‍ തുടരണമോ വേണ്ടയോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്നും കെഎം എബ്രഹാം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെഎം എബ്രഹാമിന്റെ പ്രസ്താവന.

ഹൈക്കോടതിയാണ് മുന്‍ ചീഫ് സെക്രട്ടറിക്ക് എതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷു ദിന സന്ദേശത്തിലാണ് കോടതി വിധിയില്‍ കെഎം എബ്രഹാം നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും അപ്പീലിന് പോകുമെന്ന സൂചനയും കെഎം എബ്രഹാം നല്‍കി.

കേസിലെ ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെയും കെഎം എബ്രഹാം രംഗത്ത് വന്നു. ജോമോന് തന്നോട് ശത്രുതയാണെന്നും അതാണ് പരാതിക്ക് പിന്നിലെന്നും എബ്രഹാം പറയുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും എബ്രഹാം ആരോപിച്ചു.

താന്‍ ധന സെക്രട്ടറിയായിരിക്കെ പരാതിക്കാരന്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ച് നടത്തിയ കണ്ടെത്തലാണ് പകയ്ക്ക് കാരണം. കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തില്‍ പരാതി നല്‍കുന്നവര്‍ക്ക് അനാവശ്യ വിശ്വാസ്യതയുണ്ടാക്കിക്കൊടുക്കുകയാണെന്നും കെഎം എബ്രഹാം ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ