പണം നല്‍കി സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല; ഓണം ബമ്പര്‍ വിജയിക്ക് വീണ്ടും ഭീഷണിക്കത്ത്

കൊച്ചിയില്‍ ഓണം ബമ്പര്‍ ലോട്ടറി അടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അജ്ഞാതന്റെ ഭീഷണിക്കത്ത്. മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പി.ആര്‍. ജയപാലനാണ് ഭീഷണി കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന് പണം നല്‍കി സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ സമ്മതിക്കില്ല് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത. എന്നാല്‍ കത്തില്‍ കുടുംബത്തിന്റെ വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല എന്നും പൊലീസ് അറിയിച്ചു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ജയപാലന്് ഭീഷണി കത്ത് ലഭിക്കുന്നത്.

ഒരു മാസം മുമ്പ് ഇതേ രീതിയില്‍ ഒരു കത്ത് ലഭിച്ചിരുന്നു. നവംബര്‍ 9ന് ആണ് ആദ്യത്തെ ഭീഷണി കത്ത് ലഭിച്ചത്. അതില്‍ ഒരു ഫോണ്‍ നമ്പറും നല്‍കിയിട്ട്ുണ്ടായിരുന്നു. ചേലക്കരയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിലുണ്ടായിരുന്ന നമ്പര്‍ ഒരു പ്രായമായ സ്ത്രീയുടേത് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്. അവര്‍ക്ക് കത്തിനെ കുറിച്ച് ഒന്നും അറിയില്ല എന്നും പൊലീസ് പറഞ്ഞു.

രണ്ടാമത്തെ കത്തില്‍ താനൊരു പൊലീസുകാരന്‍ ആണെന്നും ആവശ്യം അംഗീകരിക്കുന്നതാണ് നല്ലത് എന്നും അയച്ചിരിക്കുന്ന വ്യക്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയാണ് ജയപാലന്‍. ഒരുപാട് ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. സെപ്തംബര്‍ 10ന് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനു അടുത്തുള്ള ഒരു ഏജന്‍സിയില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിച്ചതിന് ശേഷം നിരവധി ആളുകളാണ് സഹായത്തിനായി ജയപാലനെ സമീപിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ