ചൈല്‍ഡ് സീറ്റ് ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമോ? മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍

കുട്ടികള്‍ക്ക് കാറില്‍ പ്രത്യേകം സീറ്റ് തയ്യാറാക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. ചൈല്‍ഡ് സീറ്റ് നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ചൈല്‍ഡ് സീറ്റ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി രംഗത്തെത്തിയത്. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ബലം പ്രയോഗിച്ച് നിയമം നടപ്പിലാക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ചൈല്‍ഡ് സീറ്റുമായി ബന്ധപ്പെട്ട് ഫൈന്‍ ഈടാക്കില്ല. കോടതി ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്ത് നിയമം നടപ്പിലാക്കൂ. അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. എല്ലാ നിയമങ്ങളും പാലിക്കാന്‍ ബുദ്ധിമുട്ടാണ്. സംഭവം ചര്‍ച്ചയാകട്ടെ എന്നതായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചതെന്നും മന്ത്രി അറിയിച്ചു.

നേരത്തെ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് പിന്നാലെയും മന്ത്രി രംഗത്തെത്തിയിരുന്നു. അനുവദനീയമായി കൂളിംഗ് ഫിലിം ഒട്ടിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്നും അനുവദനീയമായ അളവിന് പുറത്ത് കൂളിംഗ് ഫിലിം പതിച്ച വാഹനങ്ങള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി ഫിലിം വലിച്ചുകീറേണ്ടെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest Stories

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍