പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും; ലോക കേരളസഭ യു.ഡി.എഫ് ബഹിഷ്‌കരിച്ചേക്കും, ഏകോപന സമിതി യോഗം ഇന്ന്

മൂന്നാമത് ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചേക്കുമെന്ന് സൂചന. മുന്നണിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന ഏകോപന സമിതിയോഗത്തില്‍ തീരുമാനം ഉണ്ടാകും. ലോകകേരള സഭയുമായി സഹകരിക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്താല്‍ അത് പ്രവര്‍ത്തകരുെട മനോവീര്യം തകര്‍ക്കുമെന്ന് മുന്നണിയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളെ മുന്നണി വിലക്കില്ല. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്കും യുഡിഎഫ് യോഗം രൂപം നല്‍കും. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കൂടി പുറത്ത് വന്നതോടെ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നുമാണ് യുഡിഎഫിന്റെ നിലപാട്.

മൂന്നാം ലോകകേരള സഭയ്ക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ പൊതുസമ്മേളനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധിയിലാണ് പൊതുസമ്മേളനം. സമ്മേളനത്തില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.

ജൂണ്‍ 16 മുതല്‍ 18 വരെയുള്ള സമ്മേളനത്തില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളും പങ്കെടുക്കും. 65 രാജ്യങ്ങളുടെയും, 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയതായി നിയമസഭാ സ്പീക്കര്‍ എം ബി രാജേഷും നോര്‍ക്കാ റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും അറിയിച്ചു.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്