രമേശ് ചെന്നിത്തലയോട് ഉറപ്പായും സംസാരിക്കും, പിണറായി വിജയനെ കാണാൻ പോകും: വി ഡി സതീശൻ

നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി ഡി സതീശന്‍ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് വി ഡി സതീശൻ ആവശ്യപ്പെട്ടു. 2006 മുതല്‍ 2011 വരെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ കാലം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോള്‍ സഭയില്‍ അടിയന്തര പ്രമേയമങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി. മന്ത്രിയാകാത്തതതല്ല, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാത്തത് ആണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോകുമെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. അധികാരത്തിന്റെ പത്രാസിനിടയില്‍ പാവപ്പെട്ടവരെ മറക്കരുതെന്നാണ് തന്റെ തീരുമാനം. ചാണ്ടി ഉമ്മന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നത് കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിനോടുള്ള സ്‌നേഹം കാരണമാണ് വി ഡി സതീശന്‍ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. വി ഡി പറഞ്ഞ വാക്കുകളാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എഴുതിയത്. കേരളത്തെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹമാണ്. ഉമ്മന്‍ ചാണ്ടിയെ പോലെ പ്രാപ്തനാണ് വി ഡിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങൾ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്