വന്യജീവി ആക്രമണങ്ങള്‍; പ്രതിരോധത്തിന് കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതോടൊപ്പം . എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി.

28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് വനം മന്ത്രി ഉന്നത തലയോഗത്തിന് നിര്‍ദ്ദേശം നല്‍കിയത്.

മനുഷ്യ വിശാല പദ്ധതികളാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്. വനമേഖലകളില്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പദ്ധതിയുടെ ന്യൂഡില്‍ ഓഫീസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മനു സത്യനെ നിയമിച്ചു.28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കും.

എസ്റ്റേറ്റുകളുടെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നോട്ടീസ് നല്‍കും. പൊതുജന പങ്കാളിത്തത്തോടെ വന്യജീവി ആക്രമങ്ങള്‍ നേരിടാന്‍ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. പൊതുപ്രവര്‍ത്തകരെയും യുവാക്കളെയും ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. അതേസമയം വന്യ ജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്.

വയനാട് കളക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും. വയനാട്ടില്‍ നിരന്തരം വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. വയനാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി അക്രമണങ്ങള്‍ ഉള്‍പ്പെടെ തടയുന്നതിന് വേണ്ടിയാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ 26ന് പണം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. ഇന്ന് കളക്ടര്‍ക്ക് പണം കൈമാറുമെന്ന് അറിയിച്ചു കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഈ പണം അവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക്, അടിക്കാട് വെട്ടി വന്യജീവികള്‍ പുറത്തേക്ക് വരുന്നത് തടയുന്നത് അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ പണം ഉപയോഗിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്.

അതേസമയം തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

Latest Stories

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ

സീറ്റില്‍ കലഹിച്ച് സിസി മുകുന്ദന്‍ സിപിഐ വിട്ടു; നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും

'എത്ര പേരെ പ്രണയിക്കുന്നു, ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യം, പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്; മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്; പൊലീസ് നിലപാട് പരിതാപകരം, മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വി ഡി സതീശന്‍

'എന്റെ ഒരു നിഷ്‌കളങ്കതയുണ്ട്, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന നിഷ്‌കളങ്കത'; വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്ന് ഭാര്യയുടെ പരാതിയെ കുറിച്ച് ഗണേഷ് കുമാര്‍; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്നും മന്ത്രി