ഭാര്യ പ്രസവമുറിയില്‍, ബാറിന് മുന്നില്‍ മകനെ മറന്നുവെച്ച് ഭര്‍ത്താവ്; ഒടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

ഭാര്യയെ പ്രസവമുറിയില്‍ കയറ്റിയതിനെ തുടര്‍ന്ന് മദ്യപിക്കാനായി പോയ ഭര്‍ത്താവ് തന്റെ മകനെ ബാറിന് മുന്നില്‍ മറന്നുവെച്ച് മടങ്ങി. ചെങ്ങന്നൂരിലാണ് സംഭവം. അസം സ്വദേശിയായ തൊഴിലാളിയാണ് ബാറിന് മുന്നില്‍ മകനെ നിര്‍ത്തിയ കാര്യം മറന്ന് പോയത്.

ഭാര്യയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ മുറിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മകനെയും കൂട്ടി ഇയാള്‍ ബാറിലേക്ക് പോകുകയായിരുന്നു. മദ്യപിച്ചതിന് ശേഷം മകന് ഒപ്പമുണ്ടായിരുന്നത് ഓര്‍ക്കാതെ ഇയാള്‍ ആശുപത്രിയിലേക്ക് തിരികെ പോയി. അവിടെ എത്തി ഭാര്യയെ കാണാന്‍ ചെന്നപ്പോഴാണ് മകന്‍ കൂടെ ഇല്ലെന്നുള്ള കാര്യം ഓര്‍ത്തത്.

ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ കാര്യം അറിയിച്ചു.

പിതാവിനെ അന്വേഷിച്ച് മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്