ആരാകും കോൺഗ്രസ് മുഖ്യമന്ത്രി? എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു, 2021 ആവർത്തിക്കരുതെന്ന് നിർദേശം

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച്ച നടത്തി. പിജെ കുര്യൻ, മാത്യു കുഴൽ നാടൻ തുടങ്ങിയവരും തലസ്ഥാനത്തെത്തിയിട്ടുണ്ട്.

നിലവിൽ ഓരോ എംഎൽഎമാരും തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, 2021 ആവർത്തിക്കരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിർദേശം. ഇക്കാര്യം എഐസിസി നിരീക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും 2021ൽ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ആവർത്തിക്കരുതെന്നും മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

അതേസമയം മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് പറഞ്ഞ ചെന്നിത്തല സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ല എന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

വിജയ് സർക്കാർ രൂപീകരിക്കട്ടെ; ആറ് മാസത്തേക്ക് ഡിഎംകെ ഇടപെടില്ലെന്ന് എം. കെ. സ്റ്റാലിൻ

'ഒരു നടിയാണ് വിഷയമെങ്കിൽ, ഇത്രയും ലഘുവായി തമാശരൂപേണ കാണില്ലായിരുന്നു'; വിജയ് തൃഷ വിഷയത്തിൽ നടി ഗായത്രി ശങ്കർ

നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് ഉചിതമായ മറുപടി നൽകി, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച പ്രതികരണം; ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈന്യത്തിൻ്റെ ധീരതയെ അഭിവാദ്യം ചെയ്ത് മോദി

'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണം'; വി ഡി സതീശനായി പിടിമുറുക്കി മുസ്ലിം ലീഗും

പൂപ്പാറയില്‍ ഒഴിപ്പിക്കല്‍: കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകൾ പൊളിച്ചു നീക്കുന്നു; പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് ജില്ലാ കലക്ടർ

തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് ആക്കം കൂട്ടിയത് പിണറായി വിരുദ്ധത; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ എതിർത്ത് സിപിഐ

പേരാവൂരിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു, ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു'; കടുത്ത അതൃപ്തി അറിയിച്ച് ശെെലജ

'മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം... വി ഡി സതീശൻ, മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല'; ഫേസ്ബുക്ക് പോസ്റ്റുമായി നടൻ സിദ്ദിഖ്

യുദ്ധത്തിൽ യുഎസിനുണ്ടായ നാശനഷ്ടം റിപ്പോർട്ടു ചെയ്യപ്പെട്ടതിലും വലുത്, ബാരക്കുകളും യുദ്ധവിമാനങ്ങൾ അടക്കമുള്ളവയും തകർന്നെന്ന് റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു