ആറ്റിങ്ങലിൽ ആര്? ത്രികോണ മത്സരംകാഴ്ചവച്ച് ആലപ്പുഴയും തൃശ്ശൂരും ആറ്റിങ്ങലും; ഇഞ്ചോടിഞ്ച് പോരാട്ടം

ത്രികോണ മത്സരം കാഴ്ചവച്ച് ആറ്റിങ്ങലും, ആലപ്പുഴയും, തൃശ്ശൂരും. ഇഞ്ചോടിച്ച് പോരാട്ടമാണ് മണ്ഡലങ്ങളിൽ നടന്നത്. അക്ഷരത്തിൽ ത്രികോണ മത്സരം നടക്കുന്നത് ആറ്റിങ്ങലിലാണ്. അടൂർ പ്രകാശും, വി ജോയിയും, വി മുരളീധരനും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നിലയിൽ നിസ്സാര വ്യത്യാസം മാത്രമാണ് അടൂർ പ്രകാശും, വി ജോയിയും തമ്മിൽ നിലനിക്കുന്നത്. ആറ്റിങ്ങൽ ആര് നേടും എന്നാണ് കേരളം ഉറ്റു നോക്കുന്നത്. ആലപ്പുഴയിൽ കെ.സി വേണുഗോപാലും, എം.എം ആരിഫും, ശോഭ സുരേന്ദ്രനും തമ്മിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നത്.

എൽഡിഎഫും യുഡിഎഫും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറിമാറി വരുന്ന കാഴ്ച‌യാണ് വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ആറ്റിങ്ങലിൽ കാണാനാകുന്നത്. ആദ്യ മണിക്കൂറുകളിൽ അടൂർ പ്രകാശ് മുന്നിലെത്തിയെങ്കിലും പിന്നീട് മണിക്കൂറുകളോളം ജോയ് നേരിയ ലീഡ് നിലനിർത്തുകയായിരുന്നു. എങ്കിലും വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ ആർക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പഴംചൊല്ലിനെ യാഥാർഥ്യമാക്കുകയാണ് തൃശ്ശൂരിൽ സുരേഷ് ഗോപി. ത്രിശൂർ പിടിക്കുമെന്ന വാക്ക് സുരേഷ്‌ഗോപി പാലിച്ചു.ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തന്നെയാണ് വി.എസ് സുനിൽകുമാറിന്റെ എൽഡിഎഫ് ഇറക്കിയത്. എന്നാൽ കണക്കുകൾ പിഴച്ചു. അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ കെ. മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല.

2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപൻ്റെ അടുത്തെത്താൻ പോലും കെ മുരളീധരന് സാധിച്ചില്ല.
മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ നേരത്തെ ഒരുങ്ങിത്തിരിഞ്ഞിരുന്നു ബി.ജെ.പി. കരുവന്നൂർ വിഷയത്തിൽ സുരേഷ്‌ഗോപി തന്നെ നേരിട്ടിറങ്ങി മാർച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും