കെജ്‌രിവാള്‍ അകത്തായപ്പോള്‍ നെഞ്ചിടിപ്പ് കൂടിയത് പിണറായിക്ക്; 2029ല്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിസി ജോര്‍ജ്ജ്

അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതോടെ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പിസി ജോര്‍ജ്ജ്. കെജ്‌രിവാളിന്റെ അവസ്ഥ പിണറായി വിജയനും വരുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. കെജ്‌രിവാള്‍ അകത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ നെഞ്ചിടിപ്പ് പിണറായിക്കാണെന്നായിരുന്നു പിസിയുടെ പരിഹാസം.

തെറ്റ് ചെയ്തതിനാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കെജ്‌രിവാളിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി ഇടപെടാതിരുന്നത്. കളവും പിടിച്ചുപറിയും നടത്തുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ഏഴ് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ വയ്ക്കണമായിരുന്നോ എന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.

മദ്യനയം എന്തിന് തിരുത്തിയെന്ന് അരവിന്ദ് കെജ്‌രിവാള്‍ മറുപടി പറയണമെന്നും പിസി പറഞ്ഞു. 2029ല്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ