കഷായം കുടിച്ചത് എന്തിനെന്ന് ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്ന് മറുപടി, ഛര്‍ദ്ദിച്ചത് നീലനിറത്തില്‍: വെളിപ്പെടുത്തല്‍

തിരുവനന്തപുരം പാറശ്ശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കഴിച്ച യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞെന്നും യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഷാരോണ്‍ ഛര്‍ദിച്ചിരുന്നെന്നും റെജിന്‍ വെളിപ്പെടുത്തി.

സംഭവ ദിവസം റെജിനെ വെളിയില്‍ കാത്ത് നിര്‍ത്തി ഷാരോണ്‍ നടന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. 15 മിനിറ്റിനുശേഷം റെജിനെ ഷാരോണ്‍ ഫോണില്‍ വിളിച്ചു. ഫോണില്‍ സംസാരിക്കുമ്പോള്‍ ഷാരോണ്‍ ഛര്‍ദിക്കുന്നുണ്ടായിരുന്നെന്ന് റെജിന്‍ പറയുന്നു. ബൈക്കുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ ഷാരോണ്‍ ഛര്‍ദിച്ച് അവശനായിരുന്നു.

എന്താണ് ഛര്‍ദിക്കുന്നതെന്ന് റെജിന്‍ ചോദിച്ചപ്പോള്‍ കഷായം കഴിച്ചെന്നായിരുന്നു മറുപടി. എന്തിനു കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞു. യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഛര്‍ദിച്ചു. പിന്നീട് വൈകിട്ട് ഫോണില്‍ സന്ദേശം അയച്ച് ഛര്‍ദില്‍ കുറഞ്ഞോ എന്നു ചോദിച്ചപ്പോള്‍ കുറവുണ്ടെന്നായിരുന്നു എന്നാണ് മറുപടി നല്‍കിയതെന്ന് റെജിന്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ഷാരോണ്‍ പങ്കുവച്ചിരുന്നില്ലെന്നും റെജിന്‍ പറഞ്ഞു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജൂസും കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയ്ക്കിടെ ഈ മാസം 25നാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം ആസിഡ് കലര്‍ന്ന പാനീയം നല്‍കിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ട്.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ