'മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യും, വി ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം'; ആര്യാ രാജേന്ദ്രന്‍

മുന്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളിലാണ് ആര്യാ രാജേന്ദ്രന്‍ അതൃപ്തി അറിയിച്ചത്. ആര്യാ രാജേന്ദ്രനെതിരെ വി ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.

തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യുമെന്നും ആര്യ ചോദിച്ചു.

ആര്യ പ്രചരണത്തിനിറങ്ങിയത് വോട്ടുകുറച്ചെന്ന് ശിവന്‍കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശിച്ചിരുന്നു. ഇതിനാണ് ആര്യയുടെ മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തു. കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തില്‍ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നും വി.ശിവന്‍കുട്ടി വിമര്‍ശിച്ചു.

Latest Stories

'ചെന്നിത്തലക്ക് ആഭ്യന്തരം, വി ഡി സതീശന് ധനകാര്യം...'; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, പട്ടിക ഗവർണർക്ക് കൈമാറി

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കര്‍ ജി സുധാകരന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗിക്കേണ്ട, സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ

'ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' ; മറുപടിയുമായി നടി റിനി ആൻ ജോർജ്

'തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം, എം ബി രാജേഷും വീണ ജോർജ്ജും പൂർണ പരാജയം'; തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ വിമർശനം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളിൽ യെല്ലോ അലർട്ട്

'അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു... എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും'; പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

സോഷ്യൽ മീഡിയയിൽ തരംഗമായി 'കോക്രോച്ച് ജനത പാർട്ടി'; മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം അംഗങ്ങൾ

'ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്'; തോല്‍വിയും പരാജയവും പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പി കെ ശ്യാമള