മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

വെള്ളാപ്പിള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കെ സുധാകരൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യതയെന്നും കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന നേതാവല്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്. അതിന് തെളിവാണ് വിജയരാഘവന്റെ വാക്കുകള്‍. സിപിഎം നേരിടുന്ന ആശയ ദാരിദ്ര്യവും ജീര്‍ണതയുമാണ് പ്രകടമായതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Latest Stories

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍

ജീവന് ഭീഷണി, പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി

IPL UPDATES: ഒരു പരിക്ക് തീർന്നിട്ട് ഇങ്ങോട്ട് വന്നത് അല്ലെ ഉള്ളു, അപ്പോഴേക്കും അടുത്തത്; ഇന്ത്യയുടെ പേസ് സെൻസേഷൻ ഐപിഎല്ലിൽ നിന്ന് പുറത്ത്; വിമർശനം ശക്തം