'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ

ശബരിമലയിൽ നടന്നത് സർക്കാർ സ്പോൺസേഡ് കൊള്ളയെന്ന് ഷാഫി പറമ്പിൽ എം പി. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയുമെന്ന് ചോദിച്ച ഷാഫി സിപിഐഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും ഷാഫി കുറ്റപ്പെടുത്തി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ സിപിഐഎം നേതാക്കളെ പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുന്നത് അവര്‍ എന്തൊക്കെ പുറത്തുപറയുമെന്ന ഭയം കൊണ്ടാണെന്നും ഷാഫി നേരത്തെയും വിമര്‍ശിച്ചിരുന്നു. സിപിഐഎം ജില്ലാകമ്മിറ്റി അംഗം ജയിലില്‍ ആയിട്ടും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും പാര്‍ട്ടി നല്‍കിയിട്ടില്ല. ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദപ്പെട്ട ദേവസ്വം ബോര്‍ഡ് ആണ് ആ സ്വര്‍ണം കവര്‍ന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും ഷാഫി പറഞ്ഞിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാർട്ടി തീരുമാനമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങൾ. ജാമ്യം കിട്ടിയാൽ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷൻ പറയും. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യുന്നത് ശബരിമല സ്വർണ്ണക്കൊള്ള. ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്