മെസിയെ ക്ഷണിക്കാൻ സ്പെയിനിലേക്ക് പോയി മെസി വന്നില്ല ചിലവ് 13 ലക്ഷം; കായിക മന്ത്രിക്ക് നേരെ ട്രോള് മഴ

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും നിരാശ വാർത്ത. അർജന്റീന ഫുട്ബോൾ ടീം തങ്ങളുടെ കേരള സന്ദർശനം ഒഴിവാക്കി. ഇതോടെ മെസിയെ കൊണ്ട് വരും എന്ന് പറഞ്ഞ കായിക മന്ത്രി വി അബ്ദുറഹിമാന് നേരെ ട്രോള് മഴയാണ് ലഭിക്കുന്നത്.

മെസിയെയും അർജന്റീനൻ താരങ്ങളെയും ക്ഷണിക്കാൻ പോയ കായികമന്ത്രി വി അബ്ദുറഹിമാന്റെ സ്‌പെയിൻ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ. വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മന്ത്രിയുടെ യാത്രയിൽ ഒരു രൂപ പോലും ചെലവായില്ലെന്ന സർക്കാരിന്റെ വാദം പൊളിയുകയാണ്. യാത്രയിൽ ഒരുനഷ്ടവും വന്നില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിലായിരുന്നു യാത്ര. മെസിയെ ക്ഷണിക്കാനെന്ന പേരിൽ 2024 സെപ്തംബറിലാണ് മന്ത്രി യാത്ര ചെയ്തത്. 13 ലക്ഷം രൂപയാണ് യാത്രക്ക് ചെലവായത്. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ