ഒന്നും രണ്ടും മൂന്നും പാർട്ടിയാണെന്ന് പറയാൻ നമുക്ക് കഴിയണം; ഉമ്മൻചാണ്ടിയെ തിരുത്തി പി.ജെ കുര്യൻ

പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫെയ്സ്ബുക്ക് കുറിപ്പ്

പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശന്‍ ശ്രീ.ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി ഭവനത്തില്‍ പോയിക്കണ്ട് ചര്‍ച്ച ചെയ്തു. വളരെ നല്ല തുടക്കം. മഞ്ഞുരുകുമെന്ന്‍ പ്രതീക്ഷിക്കാം. ഉമ്മന്‍ചാണ്ടിയും, രമേശ്‌ ചെന്നിത്തലയും പാര്‍ട്ടിയുടെ ഏറ്റവും സീനിയര്‍ നേതാക്കളാണെന്നുള്ള വസ്തുത ആരും നിഷേധിക്കത്തില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷനേതാവും പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല.

എന്നാല്‍ കോൺഗ്രസ്സില്‍ വന്ന നേതൃമാറ്റം ഗ്രൂപ്പ് നേതാക്കളും ഉള്‍ക്കൊള്ളണം. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കുക എന്ന കോൺഗ്രസ് പാരമ്പര്യം ആരും മറക്കാന്‍ പാടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന്‍ എല്ലാവരും മനസ്സിലാക്കണം. പാര്‍ട്ടി ഒന്നാമത് ഗ്രൂപ്പ് രണ്ടാമത് എന്ന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് വളരെ സ്വാഗതാര്‍ഹം. എന്നാല്‍ ഒന്നാമതും, രണ്ടാമതും, മൂന്നാമതും പാർട്ടിയെന്ന്‍ പറയുവാന്‍ നമുക്ക് കഴിയണം. അതാണ് ഇന്നിന്‍റെ ആവശ്യം.

ഭരണഘടന ഉറപ്പുതരുന്ന മതേതരത്വവും, ജനാധിപത്യവും, ബഹുസ്വരതയും ഭീഷണി നേരിടുമ്പോള്‍ ആ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് പാര്‍ട്ടിയോട് മാത്രമല്ല രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ്.

Latest Stories

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു