'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

എസ്എഫ്ഐക്കാർക്കെതിരെ കെഎസ്‌യു തിണ്ണ മിടുക്ക് കാണിക്കാൻ വരേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകുമെന്നും എം ശിവപ്രസാദ് കൂടിയർത്തു. ഈ നാട്ടിൽ കോൺ​ഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും എം ശിവപ്രസാദ് പറഞ്ഞു.

ഇന്നലെ കേരള സർവകലാശാലയിൽ നേടിയ വിജയത്തിന്റെ ആഘോഷ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെഎസ്‌യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗവൺമെന്റും ആഭ്യന്തരവകുപ്പും തീരുമാനിച്ചതെന്നും എം ശിവപ്രസാദ് പറഞ്ഞു. തല്ലിച്ചതയ്ക്കുമ്പോൾ എസ്എഫ്ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റി. ഞങ്ങൾ പണിയെടുത്താണ് എസ്എഫ്ഐ വിജയിച്ചത്. അല്ലാതെ ഗ്രൂപ്പ് കാണിച്ചിട്ടല്ല.

ഒരു വിദ്യാർഥിയെ പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും പുത്തരിയല്ല സാറെ. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ പണിയെടുത്താണ് പൊലീസുകാരൻ തല്ലിച്ചതച്ചത്. അത് എസ്എഫ്ഐയുടെ നെഞ്ചിൽ തീർക്കേണ്ടെന്നും എം ശിവപ്രസാദ് വ്യക്തമാക്കി. അതേസമയം കെ എസ് യുവിന്റെ ഗുണ്ടാസംഘമായി പൊലീസ് മാറിയെന്നും എം ശിവപ്രസാദ് പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ

'അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്, യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു'; രമേഷ് പിഷാരടി എംഎൽഎ

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാർത്ഥികൾ

'ആലിൻ ഷെറിൻ ഇനി ബ്രാൻഡ്'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

'പോരാട്ടവീഥിയിൽ എസ് എഫ് ഐ സഖാക്കൾ ഒറ്റയ്ക്ക് ആണെന്ന് കരുതുന്ന ആരെങ്കിലും ഉണ്ടോ...?'; കേരള സർവകലാശാല വിദ്യാർത്ഥി സംഘർഷത്തിൽ വി ശിവൻകുട്ടി

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ