സ്വപ്നം കാണാം, എല്‍.ഡി.എഫില്‍ നിന്ന് ആരെയും കിട്ടാന്‍ പോകുന്നില്ല: എം.വി ജയരാജന്‍

എല്‍ഡിഎഫില്‍ നിന്ന് കക്ഷികള്‍ യുഡിഎഫിലേക്ക് വരുമെന്ന ചിന്തന്‍ ശിബിര്‍ പ്രസ്താവനയില്‍ പ്രതികരിച്ച് എം വി ജയരാജന്‍. ആര്‍ക്കും സ്വപ്നം കാണാം. എല്‍ഡിഎഫില്‍ നിന്ന് ആരെയും കിട്ടാന്‍ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. കെപിസിസി പ്രസിഡണ്ട് തന്നെ ബിജെപിയിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ് എന്നും എം .വി ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജനും പറഞ്ഞു. ‘എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂ’ ഇ.പി ജയരാജന്‍ പറഞ്ഞു.

 മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നും എല്‍ഡിഎഫിലെ അസംതൃപ്ത വിഭാഗത്തെ യുഡിഎഫിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കണമെന്നും ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നിരുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ധിപ്പിക്കും. ഇടതു നിലപാടുള്ള സംഘടനകള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വലതുപക്ഷനയങ്ങള്‍ പിന്തുടര്‍ന്ന് ഏറെക്കാലം എല്‍ഡിഎഫില്‍ തുടരാന്‍ കഴിയില്ലെന്നും ഇന്നലെ അവസാനിച്ച ചിന്തന്‍ ശിബിരം അഭിപ്രായപ്പെട്ടിരുന്നു.യുഡിഎഫിലേക്ക് വരാന്‍ പലരും ബന്ധപ്പെടുന്നുണ്ട്. സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയില്‍ തൃപ്തരാകാത്തവരും ഇടതുപക്ഷത്തുണ്ട്. അവര്‍ക്ക് മുന്നണി വിട്ട് പുറത്തുവരേണ്ടി വരും. ഈ കക്ഷികളെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ