വയനാട്ടിലെ നരഭോജി കടുവ ഇനി 'രുദ്രൻ'; പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുഖ ചികിത്സ, ഭക്ഷണം 5 കിലോ ബീഫ്

വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രൻ’ ആയി പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയും. രുദ്രൻ എന്നാണ് വയനാട്ടിൽ നിന്നുകൊണ്ടുവന്ന കടുവയ്ക്ക് പേരിട്ടിരിക്കുന്നത്. നിലവില്‍ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് കടുവ.

കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. 200 കിലോയ്ക്കടുത്ത് തൂക്കമുള്ള 13 വയസുള്ള രുദ്രന് ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നൽകുന്നത്‌.

ചൊവ്വാഴ്ചയാണ് വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച്  പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെയാണ് കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ